Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project Reaches

Palakkad

ഭാ​ര​ത​പ്പു​ഴ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ പാ​ളു​ന്നു

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി അ​വ​താ​ള​ത്തി​ൽ. പ​ദ്ധ​തി​ക്കു​വേ​ണ്ടി നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​ണ് പ​ദ്ധ​തി.

ഇ​തി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​തി​ന​കം ന​ട​ന്നു​വെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്. ഈ ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ത​ക​ർ​ച്ച നേ​രി​ട്ട​ത്. ദി​നം​പ്ര​തി ഒ​ട്ടേ​റെ ആ​ളു​ക​ളെ​ത്തു​ന്ന ഷൊ​ർ​ണൂ​ർ ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് ടൂ​റി​സം​സാ​ധ്യ​ത ല​ക്ഷ്യ​മി​ട്ടു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്. സം​ര​ക്ഷ​ണ​ഭി​ത്തി മു​ത​ൽ പെ​ഡ​ൽ​ബോ​ട്ട് വ​രെ പ​ദ്ധ​തി​യി​ലു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ന​വീ​ക​രി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്തു​തീ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​താ​ണ് ത​ക​ർ​ന്ന​ത്. കൊ​ച്ചി പാ​ല​ത്തി​നു സ​മീ​പ​ത്തും ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തും തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ൽ എ​ത്തു​ന്ന​ത്.
ഇ​വ​ർ​ക്കെ​ല്ലാം വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പാ​ർ​ക്ക് ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ അ​ധി​ക​വും തു​രു​മ്പെ​ടു​ത്തു ന​ശി​ച്ച അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ കു​തി​ര​സ​വാ​രി ഉ​ൾ​പ്പെ​ടെ ഭാ​ര​ത​പ്പു​ഴ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. 

Latest News

Corehub Up